കരുവന്നൂർ കൊള്ള; എ സി മൊയ്തീന്റെ രാജി കോൺഗ്രസ്സ് പ്രവർത്തകരും …

കരുവന്നൂർ കൊള്ള; എ സി മൊയ്തീന്റെ രാജി കോൺഗ്രസ്സ് പ്രവർത്തകരും …

 

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നേരിടുന്ന എ സി മൊയ്തീൻ എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നഗരത്തിൽ പ്രകടനം . പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു.ബ്ളോക്ക് പ്രസിഡന്റ് ടി. വി ചാർലി മുഖ്യപ്രഭാഷണം നടത്തി. വി സി വർഗീസ്, കുര്യൻ ജോസഫ്, സന്തോഷ് കാട്ടുപറമ്പിൽ, ബിജു പോൾ അക്കരക്കാരൻ, പോൾ കരിമാലിക്കൽ , എ സി സുരേഷ്, ഭാസി കാരപിള്ളി, പി രാധാകൃഷ്ണൻ, മഹേഷ് ഐനിയിൽ, ശ്രീറാം ജയപാലൻ, അസറുദ്ദീൻ കളക്കാട്ട്, സന്തോഷ് ആലുക്കൽ, ഡേവിസ് ഷാജു ഓട്ടക്കാരൻ, പി ഭാസി എന്നിവർ നേതൃത്വം നൽകി.

Please follow and like us: