ജലപരിശോധനയ്ക്കുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമ്പൂർണ്ണ അംഗീകാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് …
ഇരിങ്ങാലക്കുട : കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജലപരിശോധനയ്ക്കുള്ള ലൈസൻസ് സെന്റ് ജോസഫ്സ് കോളേജിലെ ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന് ലഭിച്ചു.
കുടിവെള്ളം പരിശോധിക്കുവാനും അതിലടങ്ങിയ ഹാനികരമായ ബാക്ടീരിയകളെ കണ്ടെത്താനും ഇവിടത്തെ പരിശോധനയ്ക്കു കഴിയും.പല വിധ പരിശോധനകളടങ്ങിയ 21 പാരാമീറ്ററുകളടങ്ങിയതാണ് ഈ ലൈസൻസ്.
കുടിവെള്ളത്തിന്റെ പരിശോധന തികച്ചും ശാസ്ത്രീയമായി നടപ്പിലാക്കുന്നതോടൊപ്പം ഇതു ശുദ്ധീകരിക്കാനുള്ള നടപടികൾ നിർദ്ദേശിക്കുവാനും ഇവിടെ നടക്കുന്ന പരിശോധന കൊണ്ട് കഴിയും. കൂടാതെ ഹോട്ടലുകൾ, മറ്റു പൊതുഭക്ഷണ നിർമ്മാണ ,വിതരണ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കും ഇവിടെ ശുദ്ധജലത്തിനുള്ള നിയമാനുസൃത സർട്ടിഫിക്കേഷൻ ലഭിക്കും.
അതുമൂലം സെപ്റ്റിക് ടാങ്കിൽ നിന്നും ലീക്കേജുകൾ, മറ്റു മലിനീകരണ സ്രോതസുകൾ തുടങ്ങിയവ വളരെ പെട്ടെന്നു തന്നെ കണ്ടെത്തി നടപടികൾ സ്വീകരിക്കാനാവുമെന്നതാണ് ഈ പരിശോധനയുടെ സവിശേഷത.
ഇ കോളി, ടൈഫോയ്ഡ്, കോളറ തുടങ്ങിയ ജൈവികമായ രോഗാണുസാദ്ധ്യതകൾ കൂടാതെ, ഭൗതികവും രാസപരവുമായ പഠനം വഴി രോഗവാഹകരായ ബാക്ടീരിയകളുടെ സാന്നിദ്ധ്യവും അളവും കണ്ടെത്താനും തടയുവാനും ഈ ടെസ്റ്റ് റിസൽട്ടു കൊണ്ടു സാധിക്കും.
ഇത്തരം സംവിധാനം ലഭിക്കുന്ന ഇരിങ്ങാലക്കുടയിലെ ഏക കലാലയവും സെന്റ് ജോസഫ്‌സാണ്.
കലാലയത്തിന്റെ വൈസ് പ്രിൻസിപ്പലും റിസർച്ച് ഡീനുമായ ഡോ സിസ്റ്റർ . ഫ്ലവററ്റിന്റെ നേതൃത്വത്തിലാണ് അംഗീകാരത്തിനു വേണ്ട നടപടികൾ പൂർത്തിയാക്കിയത്.