കോടതികളിലെ ഇ-ഫയലിംഗ് സമ്പ്രദായം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിൽ അഭിഭാഷകക്ലാർക്കുമാരുടെ ഉപവാസ സമരം …
ഇരിങ്ങാലക്കുട : കോടതികളിലെ ഇ-ഫയലിംഗ് സമ്പ്രദായം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ക്ലാർക്കുമാരുടെ ഉപവാസസമരം. കേരള ലോയേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ ആരംഭിച്ച സമരം മുൻസർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് സതീശൻ തലപ്പുലത്ത് അധ്യക്ഷത വഹിച്ചു. വിവിധ അഭിഭാഷക സംഘടനകളെ പ്രതിനിധീകരിച്ച് അഭിഭാഷകരായ കെ എ മനോഹരൻ , വി എസ് ലീയോ, വി പി ലിസൺ, ടി കെ മധു , സി വി സാബുരാജ് , അസോസിയേഷൻ സംസ്ഥാന, ജില്ലാ ഭാരവാഹികളായ ഷാജു കാട്ടുമാത്ത്, സി ഡി പ്രദീപൻ , സി ടി ശശി, പി സി രാജീവ് , ഷീല രഘു എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി കെ എൽ സെബാസ്റ്റ്യൻ സ്വാഗതവും ട്രഷറർ സി ആർ ബൈജു നന്ദിയും പറഞ്ഞു.