ഓണത്തെ വരവേൽക്കാൻ
ചെണ്ടുമല്ലി പൂക്കളുമായി
ജോസഫും റോസ് മരിയയും….
ഇരിങ്ങാലക്കുട : ഓണാഘോഷത്തിൻ്റെ ഭാഗമായി
മുരിയാട് ഗ്രാമ പഞ്ചായത്തിലെ
12-ാം വാർഡിലെ പൂക്കള
മൽസരത്തിൽ പങ്കെടുക്കുന്ന
ടീമുകൾക്ക് വേണ്ടി വീടിൻ്റെ ടെറസിൽ ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തിരിക്കുകയാണ് ഗ്രാമപഞ്ചായത്ത് അംഗം തോമസ് തൊകലത്തിൻ്റെ മക്കളായ ജോസഫും റോസ് മരിയയും.
200 ഗ്രോ ബാഗുകളിലായാണ്
ചെണ്ട് മല്ലി കൃഷി ചെയ്തത്.
അത് മുഴുവനും സ്വന്തം
വാർഡിലെ കുടുംബശ്രീയുടെ ഓണാഘോഷത്തിന് സൗജ്യന്യമായി നല്കുമെന്ന് ഇവർ പറഞ്ഞു.
റോസ് മരിയ ഇരിങ്ങാലക്കുട
ക്രെസ്റ്റ് കോളേജിലെ എം.എ.
ഇംഗ്ലീഷ് ലിറ്ററേച്ചർ ഒന്നാം വർഷ
വിദ്യാർത്ഥിയും
ജോസഫ് ക്രൈസ്റ്റ്
എഞ്ചിനീയറിംഗ് കോളേജിൽ
ബിടെക് സിവിൽ
വിദ്യാർത്ഥിയുമാണ്.
കോൺഗ്രസ് മുരിയാട് മണ്ഡലം പ്രസിഡണ്ട് കൂടിയായ പിതാവ് തോമസ് തൊകലത്തിൻ്റേയും മാതാവ് മുരിയാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം സിജിയുടേയും അകമഴിഞ്ഞ പ്രോൽസാഹനവും കൃഷിയോടും പൂക്കളോടും ഉള്ള താൽപ്പര്യവുമാണ് ഇതിന് പ്രചോദനമായതെന്ന് ഇരുവരും പറഞ്ഞു.
പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികച്ച നിൽക്കുന്ന, മറ്റു കുട്ടികൾക്ക് മാതൃകയാണ്
തോമസ് തൊകലത്തിൻ്റെ മക്കളായ ജോസഫും റോസ് മരിയയും