ആതിരക്ക് സിപിഎം പ്രവർത്തകരുടെ ഓണസമ്മാനമായി സ്നേഹവീട് …
ഇരിങ്ങാലക്കുട : സിപിഎം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മാടായിക്കോണം സ്വദേശിനികളായ ആലുങ്ങപറമ്പിൽ രമയ്ക്കും മകൾ ആതിരയ്ക്കും നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറി. എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന നിലയിലായിരുന്ന വീട്ടിൽ താമസിക്കാൻ കുടുംബത്തിന് കഴിയാതിരുന്ന സമയത്താണ് സിപിഎം പ്രവർത്തകർ സഹായവുമായി രംഗത്തെത്തിയത്. 845 ചതുരശ്ര അടിയിൽ രണ്ടു നിലകളിലായി പണികഴിപ്പിച്ച സ്നേഹ വീടിന് 13.28 ലക്ഷം രൂപ ചിലവായി.
മാപ്രാണം ചാത്തൻ മാസ്റ്റർ സ്മാരക ഹാളിൽ വെച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു താക്കോൽ സമർപ്പിച്ചു.
സിപിഎം ലോക്കൽ സെക്രട്ടറി ആർ.എൽ.ജീവൻലാൽ അധ്യക്ഷത വഹിച്ചു. ഗ്യഹനിർമാണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നിർമാണ പ്രവർത്തനങ്ങളുടെ കോ-ഓഡിനേറ്റർ കെ.കെ.ദാസൻ അവതരിപ്പിച്ചു.
മുൻ നിയമസഭാ അംഗം പ്രൊഫ:കെ.യു.അരുണൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ.ആർ.വിജയ,
ഏരിയ സെക്രട്ടറി വി.എ.മനോജ്കുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ആർ.എൽ.ശ്രീലാൽ, സി.പി.ഐ(എം) ഏരിയ കമ്മിറ്റി അംഗം.എം.ബി.രാജു മാസ്റ്റർ എന്നിവർ സംസാരിച്ചു.
കെ.ജെ.ജോൺസൺ സ്വാഗതവും, എം.എസ്.സുജയ് നന്ദിയും പറഞ്ഞു.