ചരിത്രം തിരുത്തി ക്രൈസ്റ്റ് കോളേജിന്റെ മെഗാസദ്യ ; ഇത്തവണ ഒരുക്കിയത് 321 ഇനങ്ങൾ …

ചരിത്രം തിരുത്തി ക്രൈസ്റ്റ് കോളേജിന്റെ മെഗാസദ്യ ; ഇത്തവണ ഒരുക്കിയത് 321 ഇനങ്ങൾ …

 

ഇരിങ്ങാലക്കുട : 321 തരത്തിലുള്ള വിഭവങ്ങളുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മെഗാ ഓണ സദ്യ. 239 ഇനങ്ങളുമായി കഴിഞ്ഞ വർഷം കോളേജ് തന്നെ നേടിയെടുത്ത ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡാണ് ഇത്തവണ തിരുത്തിയത് . 41 തരം പായസം, 36 മെയിൻ കറികൾ, 44 സൈഡ് കറികൾ 67 തരത്തിലുളള തോരൻ, 31 തരത്തിലുളള അച്ചാറുകൾ, 31 തരം ചമ്മന്തി, 20 തരം ഉപ്പിലിട്ടത്, 25 തരം വിവുകൾ 19 തരം മധുര പലഹാരങ്ങൾ, ഉപ്പ്, പഴം, നെയ്യ് പരിപ്പ്, ചോറ്, വെളളം എന്നിങ്ങനെ 321 തരത്തിലുളള വിഭവങ്ങളുമായാണ് സ്വാശ്രയ കോമേഴ്സ് വിഭാഗം മെഗാ സദ്യ ഒരുക്കിയത്. ആയിരത്തോളം പേർക്ക് സദ്യ വിളമ്പി നൽകി.

ഭാരതസർക്കാരിന്റെ ടെലികോം അഡ്വൈസറി കമ്മിറ്റി അംഗം അസീസ് അബ്ദുളള മെഗാസദ്യ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, പ്രിൻസിപ്പാൾ ഫാ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ ,വാർഡ് മെമ്പർ ജെയ്സൺ പാറേക്കാടൻ, ക്രൈസ്റ്റ് സ്വാശ്രയ വിഭാഗം ഡയറക്ടർ ഫാ. വിൽസൺ തറയിൽ , കോർഡിനേറ്റർ ഡോ. വിവേകാനന്ദൻ ടി ,ക്രൈസ്റ്റ് എഞ്ചിനിയറിംഗ് കോളേജ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര തുടങ്ങിയവർ പങ്കെടുത്തു.അധ്യാപകരായ പ്രൊഫ. കെ.ജെ. ജോസഫ്, പ്രൊഫ.കെ.ഒ. ഫ്രാൻസീസ്, പ്രൊഫ. പി.ജി. തോമാസ്, ഡോ. പി.എൽ. ജോർജ്ജ് എന്നിവർ നേതൃത്വം നൽകി .

Please follow and like us: