കലാകാരനും സഹ്യദനുമായ കലാകേന്ദ്രം ബാലുനായരുടെ സുഹ്യത്തുക്കൾ ഒത്ത് ചേരുന്ന പ്രിയമാനസം – സൗഹ്യദ സായാഹ്നം ആഗസ്റ്റ് 19 ന് ഇരിങ്ങാലക്കുടയിൽ …
ഇരിങ്ങാലക്കുട : കലാകാരനും സഹൃദയനുമായ കലാകേന്ദ്രം ബാലുനായരുടെ സുഹ്യത്തുക്കളും കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന സൗഹ്യദ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ ആഗസ്റ്റ് 19 ന് 2.30 മുതൽ വൈകീട്ട് വരെ നീണ്ടു നിൽക്കുന്ന പരിപാടികളിൽ ചലച്ചിത്ര , സാഹിത്യ, സംഗീത , കഥകളി മേഖലകളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് കഥകളി ക്ലബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരി, സെക്രട്ടറി രമേശൻ നമ്പീശൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഗുരു പ്രണാമം, സുഹ്യദ്സംഗമം, പുസ്തക പ്രകാശനം, കഥകളി പദക്കച്ചേരി, കഥകളി എന്നിവയാണ് പ്രധാന പരിപാടികൾ . ഡോ സദനം കൃഷ്ണൻകുട്ടി, സജീവ് ഇത്തിത്താനം, കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, കോട്ടയ്ക്കൽ മധു , കലാമണ്ഡലം വിനോദ്, മോപ്പസാങ് വാലത്ത്, കോട്ടയ്ക്കൽ ദേവദാസ് , കലാനിലയം സിനു എന്നിവർ വിവിധ പരിപാടികളിൽ സംബന്ധിക്കും. വൈകീട്ട് 6.30 ന് സന്താനഗോപാലം കഥകളി അരങ്ങേറും. സംഘാടകരായ എം എൻ പ്രദീപ്, പി എൻ ശ്രീരാമൻ, വിനോദ് കൃഷ്ണൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.