സത്യാന്തരം രണ്ടാം പതിപ്പിലേക്ക് ; ആഗസ്റ്റ് 15 ന് പത്മജ വേണുഗോപാൽ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും …
ഇരിങ്ങാലക്കുട : നിരപരാധിയായ യുവാവിനെ ഭരണകൂടം വേട്ടയാടിയതിന്റെ തീവ്രമായ അനുഭവങ്ങൾ ചിത്രീകരിച്ച നിശാഗന്ധി പബ്ലിക്കേഷൻസിന്റെ ‘ സത്യാന്തരം ‘ രണ്ടാം പതിപ്പിലേക്ക് . അഡ്വ എം എസ് അനിൽകുമാറിന്റെ ഓർമ്മക്കുറിപ്പുകൾ പ്രമേയമായിട്ടുള്ള പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ആഗസ്റ്റ് 15 ന് വൈകീട്ട് 4 ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ്സ് നേതാവ് പത്മജ വേണുഗോപാൽ പ്രകാശനം ചെയ്യുമെന്ന് നിശാഗന്ധി പബ്ലിക്കേഷൻസ് എഡിറ്റർ ജോജി ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പുസ്തകം ഏറ്റ് വാങ്ങും. ലീഡർ കെ കരുണാകരനെക്കുറിച്ച് സംഗീതജ്ഞൻ എം വി ഹരിശങ്കർ സംവിധാനം നിർവ്വഹിച്ച ഗാനോപഹാരം ചടങ്ങിൽ സമർപ്പിക്കും. എംഎൽഎ മാരായ ടി സിദ്ദിഖ്, സജീവ് ജോസഫ് , നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ , കെപിസിസി, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. അഡ്വ എം എസ് അനിൽകുമാർ സംഘാടകരായ അഡ്വ ശശികുമാർ ഇടപ്പുഴ, അജി തോമസ് എന്നിവരും
പത്രസമ്മേളനത്തിൽ പങ്കെടുത്തു.