എസ്എൻ പുരം സ്വദേശിയായ യുവാവിനെ തട്ടി കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിക്കുകയും കാറും പണവും വെളിച്ചെണ്ണയും കവർന്ന കോമ്പാറ, നടവരമ്പ് , കൊറ്റനെല്ലൂർ സ്വദേശികളായ പ്രതികൾ ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ …

എസ്എൻ പുരം സ്വദേശിയായ യുവാവിനെ തട്ടി കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിക്കുകയും കാറും പണവും വെളിച്ചെണ്ണയും കവർന്ന കോമ്പാറ, നടവരമ്പ് , കൊറ്റനെല്ലൂർ സ്വദേശികളായ പ്രതികൾ ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ …

 

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശിയായ യുവാവ് മിഥുൻലാലിനെ കാറിൽ തട്ടി കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിക്കുകയും കാറും 60 ലിറ്റർ വെളിച്ചെണ്ണയും 20000 രൂപയും കവർന്ന കേസിലെ പ്രതികളെ തിരുവനന്തപുരം വിതുരയിൽ നിന്നും സി ഐ അനീഷ് കരീം, എസ് ഐ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 5 ന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഉൾപ്പെടുന്ന കെട്ടുച്ചിറയിൽ വച്ചായിരുന്നു സംഭവം. കോമ്പാറ ചെറുപറമ്പിൽ മിഥുൻ (31) , നടവരമ്പ് ചേമ്പരത്ത് സലേഷ് (28) , കൊറ്റനെല്ലൂർ ആലേങ്ങാടൻ വീട്ടിൽ അരുൺ (26) എന്നിവരാണ് പിടിയിലായത്. സംഭവശേഷം മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് പ്രതികൾ ട്രെയിനുകളിൽ മാറി മാറി സഞ്ചരിച്ച് വരികയായിരുന്നു ഇടയിൽ ഒരു പ്രതി ഫോൺ പ്രവർത്തനക്ഷമമാക്കിയതിനെ തുടർന്ന് തിരുവനന്തപുരത്ത് എത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിതുരയിലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിലേക്ക് എത്തിച്ചത്. പിടിയിലായ മിഥുൻ, സലേഷ് എന്നിവർ നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രതികളായ സഞ്ജു, മനീഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരായ സി എം ക്ലീറ്റസ്, കെ ആർ സുധാകരൻ, രാഹുൽ അമ്പാടൻ, ഷംനാദ്, സബീഷ് , വിപിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Please follow and like us: