ഓൾ കേരള ഓപ്പൺ കരാട്ടേ ടൂർണമെന്റ് ഇരിങ്ങാലക്കുടയിൽ …
ഇരിങ്ങാലക്കുട : സ്കൂൾ തലത്തിലുള്ള ഓൾ കേരള ഓപ്പൺ കരാട്ടേ ടൂർണമെന്റിന് ഇരിങ്ങാലക്കുട ആദ്യമായി വേദിയാകുന്നു. ജെസിഐ ഇരിങ്ങാലക്കുട, ജെഎസ്കെ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 12 ന് സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ നടക്കുന്ന ടൂർണമെന്റ് ജില്ലാ കളക്ടർ കൃഷ്ണതേജ ഐഎഎസ് ഉദ്ഘാടനം ചെയ്യും. എൽപി , യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി അഞ്ഞൂറോളം വിദ്യാർഥികൾ എഴുപത് വിഭാഗങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി, ജെസിഐ പ്രസിഡണ്ട് മെജോ ജോൺസൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ലഹരിക്കെതിരെ വിദ്യാർഥികൾ എന്ന സന്ദേശവുമായിട്ടാണ് ടൂർണമെന്റ സംഘടിപ്പിക്കുന്നത്. സ്കൂൾ ഗെയിംസിലെ മുപ്പതോളം റഫറിമാർ മൽസരങ്ങൾ നിയന്ത്രിക്കും. സംഘാടകരായ അഡ്വ ഹോബി ജോളി, ടെൽസൻ കേട്ടോളി, ഡയസ് ജോസഫ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.