മാപ്രാണം ചാത്തൻമാസ്റർ ഹാളുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർ നൽകിയ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് ; ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഹാളിന്റെ നടത്തിപ്പ് സംബന്ധിച്ച ബൈലോവിന് രൂപം നൽകുമെന്നും ചെയർ പേഴ്സൺ …

മാപ്രാണം ചാത്തൻമാസ്റർ ഹാളുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർ നൽകിയ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് ; ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഹാളിന്റെ നടത്തിപ്പ് സംബന്ധിച്ച ബൈലോവിന് രൂപം നൽകുമെന്നും ചെയർ പേഴ്സൺ …

 

ഇരിങ്ങാലക്കുട : മൂന്നരക്കോടി രൂപ ചിലവിൽ മുൻമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി കെ ചാത്തൻ മാസ്റ്ററുടെ പേരിൽ നിർമ്മിച്ച ഹാളിന്റെ പ്രവർത്തനങ്ങളിൽ അത്യപ്തി രേഖപ്പെടുത്തി കെപിഎംഎസ് . ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ലീഫ്റ്റിന്റെ പണി പൂർത്തിയായിട്ടില്ലെന്നും വെള്ളത്തിന് സൗകര്യമില്ലെന്നും കിണറ്റിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഹാളിന്റെ നടത്തിപ്പ് സംബന്ധിച്ച് ബൈലോവിന് രൂപം നൽകണമെന്നും കെപിഎംഎസ് നേതാക്കൾ നഗരസഭ ചെയർപേഴ്സനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിക്കഴിഞ്ഞതോടെ ഹാൾ ആരും ശ്രദ്ധിക്കാൻ ഇല്ലാത്ത അവസ്ഥയിലാണ്. ഹാളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ച ഘട്ടത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കണം. പട്ടികജാതി വിഭാഗഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹാൾ പട്ടിക വിഭാഗങ്ങൾക്ക് സൗജന്യമാണെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്നും ഹാളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മോണിറ്ററിംഗ് കമ്മിറ്റിയെ നിയമിക്കണമെന്നും ഹാളിന്റെ മേൽനോട്ടത്തിന് പട്ടിക വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കെപിഎംഎസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ്, സംസ്ഥാന വൈസ്- പ്രസിഡണ്ട് സുരൻ പി എൻ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സി രഘു, ശശി കൊരട്ടി, ശോഭന കെ പി , എരിയ സെക്രട്ടറി പി സി രാജു എന്നിവർ മുക്കാൽ മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ ആവശ്യപ്പെട്ടു. ചാത്തൻ മാസ്റ്ററുടെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. കെപിഎംഎസ് ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്നും ലീഫ്റ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരികയാണെന്നും കിണറ്റിലെ വെള്ളം സംബന്ധിച്ച പരിശോധന നടത്തിയതാണെന്നും ഒരിക്കൽ കൂടി പരിശോധിക്കാമെന്നും ഹാളിന്റെ പ്രവർത്തനം സംബന്ധിച്ച ബൈലോയ്ക്ക് രൂപം നൽകുന്നുണ്ടെന്നും മേൽനോട്ടത്തിന് ആരോഗ്യ വിഭാഗത്തിൽ നിന്നും ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ സുജസഞ്ജീവ് കുമാർ

വിശദീകരിച്ചു. സ്മാരക നിർമ്മാണം സംബന്ധിച്ച ആവശ്യം കൗൺസിലിന്റെ പരിഗണനയ്ക്ക് കൊണ്ട് വരുമെന്നും ചെയർപേഴ്സൺ മറുപടി നൽകി. നഗരസഭ സെക്രട്ടറി മുഹമ്മദ് അനസും ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: