ട്രെയിനിൽ നിന്ന് വീണ് കരുവന്നൂർ സ്വദേശിയും റേഷൻ കട ഉടമയുമായ
യുവാവ് മരിച്ചു.
ഇരിങ്ങാലക്കുട : ട്രെയിനിൽ നിന്ന് വീണ് കരുവന്നൂർ സ്വദേശിയും റേഷൻ കട ഉടമയുമായ
യുവാവ് മരിച്ചു. കരുവന്നൂർ വിയ്യത്ത് വീട്ടിൽ പരേതനായ മുകുന്ദന്റെ മകൻ ഷിനോദ് (36) ആണ് മരിച്ചത്. സുഹ്യത്തുമൊന്നിച്ച് കൊല്ലത്തേക്കുള്ള യാത്രക്കിടയിൽ ബുധനാഴ്ച പുലർച്ചെ ആലപ്പുഴയിൽ വച്ചായിരുന്നു അപകടം. പൊറത്തിശ്ശേരി ഹെൽത്ത് സെന്ററിന്റെ അടുത്ത് റേഷൻ കട നടത്തി വരികയായിരുന്നു. വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു യാത്ര . ഷീലയാണ് അമ്മ . ശീതൾ ഭാര്യയും ജിതേയ, ധൻവിക എന്നിവർ മക്കളുമാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് മുക്തിസ്ഥാനിൽ നടത്തും.