കേന്ദ്ര തുറമുഖ വകുപ്പുമന്ത്രിയുമായി സംവദിച്ച് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥികൾ..

കേന്ദ്ര തുറമുഖ വകുപ്പുമന്ത്രിയുമായി സംവദിച്ച് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥികൾ..

ഇരിങ്ങാലക്കുട :കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി സർബാനന്ദ സോനോവാളുമായി സെൻ്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ കുട്ടികൾ നടത്തിയ സംവാദം ശ്രദ്ധേയമായി.
കോളേജിനെ കുറിച്ചും അധ്യയനത്തെക്കുറിച്ചും അന്വേഷിച്ചു കൊണ്ടാണ മന്ത്രി സംവാദമാരംഭിച്ചത്.

ജിഐഎംഎസി നെ കുറിച്ചുള്ള ചോദ്യം ഫൈൻ ആർട്സ് സെക്രട്ടറി അശ്വതിയുടേതായിരുന്നു. യുവജന പങ്കാളിത്തം ഇതിൽ ഉറപ്പു വരുത്തുന്നതിൽ രാജ്യം ശ്രദ്ധാലുവാണെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ സമുദ്രമേഖലയെ കുറിച്ചും ഇന്ത്യ ഈ മേഖലയിൽ ഇന്നു ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും ഇപ്പോൾ രാജ്യം ലോകത്ത് എത്തിനിൽക്കുന്ന പത്താമത്തെ സ്ഥാനത്ത് നിന്നും വൈകാതെ മുന്നിലെത്താനുള്ള സാദ്ധ്യതകളെക്കുറിച്ചും അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ,
സെൻ്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി, അധ്യാപകരായ സിസ്റ്റർ ക്ലയർ, ആൻഡ്രിയ വർഗീസ് വിദ്യാർത്ഥിനികളായ അശ്വതി, ഇന്ദു രവീന്ദ്രൻ, തമന്ന ഷെറിൻ, ആൻ മരിയ, നിത അബ്ദുൽ ജബ്ബാർ, സവിത എം എന്നിവരും ഒപ്പമുണ്ടായിരുന്നു.

Please follow and like us: