അയ്യങ്കാളിയെ അപകീർത്തിപ്പെടുത്തിയ വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് അഖില കേരള പുലയോദ്ധാരണസഭയുടെ പോലീസ് സ്റ്റേഷൻ മാർച്ച് …
ഇരിങ്ങാലക്കുട : സാമൂഹ്യ മാധ്യമങ്ങളിലൂടെ മഹാത്മ അയ്യങ്കാളിയെ അപകീർത്തിപ്പെടുത്തിയ വാട്സപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില കേരള പുലയോദ്ധാരണ സഭയുടെ നേത്യത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച്. മാപ്രാണം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സ്റ്റേഷന് അകലെ വച്ച് പോലീസ് തടഞ്ഞു. എകെപിയുഎസ് സംസ്ഥാന പ്രസിഡന്റ് പി സർവ്വൻ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചതായും പോലീസും സർക്കാരും അയഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്നും സമരക്കാർ കുറ്റപ്പെടുത്തി. ജനറൽ സെക്രട്ടറി യു കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു . സംസ്ഥാന കമ്മിറ്റി അംഗം ഐ കെ ചന്ദ്രൻ , കെ കെ സുന്ദരൻ, ഷിബു കൊറ്റനെല്ലൂർ, ബാബുരാജ് എന്നിവർ പ്രസംഗിച്ചു.