എകെസിസി വാർഷികാഘോഷവും അവാർഡ് മീറ്റും ആഗസ്റ്റ് 6 ന് കത്തീഡ്രൽ പാരിഷ് ഹാളിൽ …
ഇരിങ്ങാലക്കുട : അഖില കേരള കത്തോലിക്ക കോൺഗ്രസ്സ് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ യൂണിറ്റിന്റെ 27-ാം വാർഷികവും അവാർഡ് മീറ്റും ആഗസ്റ്റ് 6 ന് നടക്കും. പാരിഷ് ഹാളിൽ വൈകീട്ട് 5.30 ന് നടക്കുന്ന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് വികാരിയും എകെസിസി ഡയറക്ടറുമായ ഫാ പയസ്സ് ചെറപ്പണത്ത്, ജനറൽ കൺവീനർ തോമസ് തൊകലത്ത് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം വിജയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും. വിദ്യാഭ്യാസമേഖലയിൽ വിദ്യാമിത്ര അവാർഡ് ഡോ വിനു ജോയിക്കും കായിക മേഖലയിൽ കായിക ശ്രേഷ്ഠ അവാർഡ് വർഗ്ഗീസ് പന്തല്ലൂക്കാരനും വ്യാവസായ മേഖലയിൽ കർമ്മ രത്ന അവാർഡ് ബിനോയ് സെബാസ്റ്റ്യനും ചടങ്ങിൽ സമ്മാനിക്കും. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ , നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സമ്മേളാനന്തരം സിനിമ, സീരിയൽ താരങ്ങൾ പങ്കെടുക്കുന്ന മെഗാഷോയും ഉണ്ടായിരിക്കും. പ്രസിഡണ്ട് രഞ്ജി അക്കരക്കാരൻ , വൈസ് പ്രസിഡന്റും പ്രോഗ്രാം കോ-ഓഡിനേറ്ററുമായ ജോസ് മാമ്പിള്ളി, പബ്ലിസിറ്റി കൺവീനർ വർഗ്ഗീസ് തെക്കിനിയത്ത്, സെക്രട്ടറി സിൽവി പോൾ , ജോയിന്റ് കൺവീനർ പി ടി ജോർജ് , റോബി കാളിയങ്കര, റൈസൻ ജോസഫ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.