ഹൈന്ദവജനതയുടെ വിശ്വാസത്തെ മുറിവേല്പിച്ച പ്രസ്താവന പിൻവലിച്ച് സ്പീക്കർ എ എൻ ഷംസീർ ഖേദം പ്രകടിപ്പിക്കണമെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ …

 

ഹൈന്ദവജനതയുടെ വിശ്വാസത്തെ മുറിവേല്പിച്ച പ്രസ്താവന പിൻവലിച്ച് സ്പീക്കർ എ എൻ ഷംസീർ ഖേദം പ്രകടിപ്പിപ്പിക്കണമെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ …

ഇരിങ്ങാലക്കുട : ഹൈന്ദവ ജനതയുടെ വിശ്വാസത്തിന് മുറിവേല്പിച്ച പ്രസ്താവന പിൻവലിച്ച് സ്പീക്കർ എ എൻ ഷംസീർ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനും മുൻ സർക്കാർ ചീഫ് വിപ്പുമായ അഡ്വ തോമസ് ഉണ്ണിയാടൻ . ഭരണഘടനാ പദവിയിലിരുന്ന് കൊണ്ട് എ എൻ ഷംസീർ ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും ഓരോ മതത്തിന്റെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിക്കാൻ തയ്യാറാകണമെന്നും തോമസ് ഉണ്ണിയാടൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശാസ്ത്രവും മത വിശ്വാസവും കൂട്ടിക്കുഴക്കേണ്ടതില്ല. ശാസ്ത്രബോധത്തെയും ചരിത്രബോധത്തെയും പോലെ തന്നെ മറ്റുള്ളവരെ മുറിവേല്പ്പിക്കാതിരിക്കാനുള്ള സംസ്കാരിക ബോധവും ഉണ്ടാകണ്ടേതുണ്ടെന്നും തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി . പാർട്ടി സംസ്ഥാന ജന. സെക്രട്ടറി മിനി മോഹൻദാസ് , നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരൻ , ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ എം കെ, പി ടി ജോർജ്ജ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: