എടതിരിഞ്ഞിയിൽ ബൈക്കിൽ എത്തിയ മോഷ്ടാവ് വൃദ്ധയുടെ രണ്ടേ മുക്കാൽ വരുന്ന മാല കവർന്നു …
ഇരിങ്ങാലക്കുട : ബൈക്കിൽ ഹെൽമറ്റും മാസ്കും ധരിച്ച് എത്തിയ മോഷ്ടാവ് വ്യദ്ധയുടെ മാല കവർന്നു. പടിയൂർ പഞ്ചായത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിന് അടുത്ത് മഹാത്മാ റോഡിൽ വച്ച് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. എടതിരിഞ്ഞി കുന്നത്തുള്ളി വീട്ടിൽ ദിവാകരന്റെ ഭാര്യ വിലാസിനിയുടെ (71 വയസ്സ്) രണ്ടേമുക്കാൽ പവൻ വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. കാട്ടൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.