അന്തർദേശീയ അവാർഡ് നേടിയ കെ കെ ഷാഹിനക്ക് ആഗസ്റ്റ് 3 ന് ജന്മനാടിന്റെ സ്വീകരണം …

അന്തർദേശീയ അവാർഡ് നേടിയ കെ കെ ഷാഹിനക്ക് ആഗസ്റ്റ് 3 ന് ജന്മനാടിന്റെ സ്വീകരണം …

ഇരിങ്ങാലക്കുട : ഇന്റർനാഷണൽ പ്രസ് ഫ്രീഡം അവാർഡ് നേടിയ ആദ്യ മലയാളിയായ കെ കെ ഷാഹിനയ്ക്ക് ജന്മനാടായ കോണത്തുകുന്നിൽ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ നേത്യത്വത്തിൽ പൗരസ്വീകരണം നൽകുന്നു. ആഗസ്റ്റ് 3 ന് 3 മണിക്ക് കോണത്തുകുന്ന് എം ഡി കൺവൻഷൻ സെന്ററിൽ ചേരുന്ന സ്വീകരണ സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ” സമകാലിക ഇന്ത്യൻ ജനാധിപത്യവും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ മാധ്യമ സെമിനാർ നടക്കും. ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ പഞ്ചായത്ത് സ്വദേശികളായ മാസ്റ്റർ ഡാവിഞ്ചി, ജിതിൻരാജ് എന്നിവരെ ആദരിക്കും. പരിപാടികളോടനുബന്ധിച്ച് ഭരതനാട്യ കച്ചേരി, ഗസൽ സന്ധ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: