മണിപ്പൂരിന് ഐക്യദാർഡ്യവുമായി സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാരും.

മണിപ്പൂരിന് ഐക്യദാർഡ്യവുമായി സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാരും.

ഇരിങ്ങാലക്കുട : മണിപ്പൂരിന് ഐക്യദാർഡ്യവുമായി സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാരും. കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെയും റൂറൽ ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധക്കൂട്ടായ്മ റൂറൽ ബ്ലോക്ക് പ്രസിഡണ്ട് ടി എം യോഹന്നാൻ ഉദ്ഘാടനം ചെയ്തു.

ടൗൺ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എം ടി വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി പി ഒ ജോസഫ്, വി വി വേലായുധൻ, കെജി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

Please follow and like us: