മദ്യനയത്തെ നിശിതമായി വിമർശിച്ച് ഭരണപക്ഷ അനുകൂല ട്രേഡ് യൂണിയൻ ; കള്ള് വ്യവസായത്തെ വിദേശ മദ്യ മുതലാളിമാരും റിസോർട്ട് ഉടമകളും വിഴുങ്ങുന്ന സ്ഥിതിയിലേക്ക് എത്തിക്കുമെന്നും വിമർശനം …

മദ്യനയത്തെ നിശിതമായി വിമർശിച്ച് ഭരണപക്ഷ അനുകൂല ട്രേഡ് യൂണിയൻ ; കള്ള് വ്യവസായത്തെ വിദേശ മദ്യ മുതലാളിമാരും റിസോർട്ട് ഉടമകളും വിഴുങ്ങുന്ന സ്ഥിതിയിലേക്ക് എത്തിക്കുമെന്നും വിമർശനം …

ഇരിങ്ങാലക്കുട: സർക്കാരിന്റെ മദ്യനയത്തെ നിശിതമായി വിമർശിച്ച് ഭരണപക്ഷ അനുകൂല ട്രേഡ് യൂണിയൻ സംഘടന. എൽഡിഎഫി ന്റെ പ്രകടന പത്രികക്ക് വിരുദ്ധമായ മദ്യനയം ചെത്ത് – മദ്യ വ്യവസായത്തെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടുമെന്നും വിമർശനം. മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഓഫീസിലേക്ക് ഇരിങ്ങാലക്കുട റെയ്ഞ്ച് ചെത്ത് , മദ്യ വ്യവസായ തൊഴിലാളികൾ നടത്തിയ മാർച്ചിലാണ് വിമർശനം ഉയർന്നത്.പുതിയതായി പ്രഖ്യാപിച്ച മദ്യനയം തിരുത്തണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എഐടിയുസി ജില്ലാ പ്രസിഡണ്ട് ടി കെ സുധീഷ് ആവശ്യപ്പെട്ടു. നിലനിൽപ്പിനായി പൊരുതുന്ന കള്ള് വ്യവസായത്തെ വിദേശമദ്യ മുതലാളിമാരും റിസോർട്ട് ഉടമകളും ചേർന്ന് വിഴുങ്ങുന്ന സ്ഥിതിയിലേക്ക് മദ്യനയം എത്തിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.റെയ്ഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ ആക്ടിങ്ങ് സെക്രട്ടറി കെ.വി.രാമകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. എ ഐ ടി യു മണ്ഡലം സെക്രട്ടറി

കെ.കെ.ശിവൻ, മദ്യ വ്യവസായ തൊഴി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് .രാധാകൃഷ്ണൻ, ബിജു ഉറുമീസ്, ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡണ്ട് കെ.വി.രാമദേവൻ എന്നിവർ പ്രസംഗിച്ചു.റെയ്ഞ്ച്മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി കെ.ഡി. സുനിൽകുമാർ സ്വാഗതവും ചെത്ത് തൊഴിലാളി യൂണിയൻ ട്രഷറർ

എ.വി.രാജ്കുമാർ നന്ദിയും പറഞ്ഞു. സമരത്തിന് കെ.കെ. മദനൻ , എ.കെ ഗോപാലകൃഷ്ണൻ , കെ.കെ. സുരേഷ്, എം.കെ.ഗിരി, എം.വി. അനിൽകുമാർ, എം.കെ. വേണുഗോപാൽ കെ.എസ്. കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.

Please follow and like us: