സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ …
തൃശൂർ: നീതിപൂർവമായും നിഷ്പക്ഷമായും പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ഇഷ്ടക്കാർക്ക് വേണ്ടി അത് ലംഘിക്കുകയും ചെയ്ത മന്ത്രി ആർ. ബിന്ദു സ്ഥാനം രാജിവെക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങളിൽ അവിഹിതമായി ഇടപെടുകയും നിയമനങ്ങളിൽ സിലക്ഷൻ കമ്മിറ്റി തള്ളിയ ഇടതുപക്ഷ അധ്യാപക സംഘടനകളിലെ പ്രതിനിധികളെ ഉൾപെടുത്താൻ നിർദ്ദേശം നൽകുകയും അതിനായി നിയമവിധേയമല്ലാത്ത അപ്പീൽ കമ്മിറ്റി രൂപീകരിക്കുകയും അത് സമ്മതിക്കുകയും ചെയ്തത് വഴി അതീവ ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. മന്ത്രി എന്ന നിലയിൽ കഴിഞ്ഞകാലങ്ങളിലും നടത്തിയ അനധികൃത ഇടപെടലുകൾ സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.