ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയായ 20 കാരൻ അറസ്റ്റിൽ …
ഇരിങ്ങാലക്കുട :ആളൂരിൽ പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെ ( 20 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജുവും, ആളൂർ ഇൻസ്പെക്ടർ കെ.സി.രതീഷും സംഘവും അറസ്റ്റു ചെയ്തു.
മൊബൈൽ ഫോൺ വഴി ബന്ധം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. പിന്നീട് പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഗർഭിണിയായശേഷം കൂടുതൽ അടുപ്പം കാണിക്കാതെ ഒഴിഞ്ഞുമാറാൻ ശ്രമിച്ച ഇയാൾ പോലീസ് കേസെടുത്തതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങുകയായിരുന്നു.
ഒരു സ്ഥലത്തും സ്ഥിരമായി നിൽക്കുന്ന സ്വഭാവമില്ലാത്ത പ്രതി
പല സ്ഥലങ്ങളിൽ സെയിൽസ്മാനായും മറ്റു പല ജോലികളും ചെയ്ത് താമസിക്കുകയായിരുന്നു.ഇയാളെ പോലീസ് നിരന്തരമായി അന്വേഷണത്തിലൂടെ കുടുക്കുകയായിരുന്നു.
ആരുമായും സ്ഥിര സൗഹൃദം സ്ഥാപിക്കുന്ന ശീലമില്ലാത്ത ഇയാൾ തിരുവനന്തപുരം ,എറണാകുളം പാലക്കാട് ഭാഗങ്ങളിലായി പോലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു.
ഇതിനിടെ ഇപ്പോൾ മറ്റൊരു പെൺകുട്ടിയുമായും പ്രണയത്തിലാണ്.
കഴിഞ്ഞ ദിവസം രാത്രി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. എസ്.ഐ. യു.രമേഷ്,
സീനിയർ സി.പി.ഒ ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, ഐ.വി.സവീഷ് എന്നിവരടങ്ങിയ സംഘമാണ് കൊല്ലങ്കോട് പോലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.