സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം; മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുമായി യുവമോർച്ച പ്രവർത്തകർ ….

സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം; മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുമായി യുവമോർച്ച പ്രവർത്തകർ ….

 

ഇരിങ്ങാലക്കുട : പിഎസ് സി യെ അട്ടിമറിച്ചുള്ള സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ പ്രതിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ചുമായി യുവമോർച്ച പ്രവർത്തകർ. കുട്ടംകുളം സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് മന്ത്രിയുടെ ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ യുവമോർച്ച ജില്ല പ്രസിഡണ്ട് സബീഷ് മരുതയൂർ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആമുഖപ്രസംഗം നടത്തി.യുവമോർച്ച സംസ്ഥാന ജന: സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ ഉത്ഘാടനം ചെയ്തു. പാർട്ടി ആളൂർ മണ്ഡലം പ്രസിഡണ്ട് സുബീഷ് പി എസ്,യുവമോർച്ച ഇരിങ്ങാലക്കുട, ആളൂർ മണ്ഡലം പ്രസിഡണ്ടുമാരായ രനുദ്ധ് പി ആർ, അഞ്ജിത, ബി ജെ പി മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, രാജേഷ് എ വി, യുവമോർച്ച ജില്ല സെക്രട്ടറി കെ രാഹുൽ,ജിതിൻ, കാർത്തിക്,രഞ്ചിത്ത്, കൗൺസിലർമാരായ അമ്പിളി ജയൻ, വിജയകുമാരി, സരിത സുഭാഷ്,ഷാജൂട്ടൻ എന്നിവർ നേതൃത്വം നൽകി.

Please follow and like us: