സ്കൂൾ പാഠ്യപദ്ധതികൾ ദൃശ്യവല്ക്കരിക്കാനും വിദ്യാർഥികളിലേക്ക് സൗജന്യമായി എത്തിക്കാനുമുളള യൂ ട്യൂബ് ചാനലുമായി അധ്യാപക – സഹകരണ സംഘം …

സ്കൂൾ പാഠ്യപദ്ധതികൾ ദൃശ്യവല്ക്കരിക്കാനും വിദ്യാർഥികളിലേക്ക് സൗജന്യമായി എത്തിക്കാനുമുളള യൂ ട്യൂബ് ചാനലുമായി അധ്യാപക – സഹകരണ സംഘം …

ഇരിങ്ങാലക്കുട : സ്കൂൾ പാഠ്യപദ്ധതികൾ ദൃശ്യവല്ക്കരിച്ച് വിദ്യാർഥികളിലേക്ക് എത്തിക്കാനും പഠനം എളുപ്പമാക്കാനുമുള്ള പദ്ധതിയുമായി അധ്യാപക സഹകരണ സംഘമായ കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി . ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ പാഠഭാഗങ്ങളാണ് ആദ്യഘട്ടത്തിൽ ദൃശ്യവല്ക്കരിച്ച് സൗജന്യമായി യൂ ട്യൂബ് ചാനൽ വഴി വിദ്യാർഥികളിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൽ എൻട്രൻസ് ക്ലാസ്സുകളും കോളേജ് പാഠം ഭാഗങ്ങളും സൗജന്യമായി തന്നെ ചാനൽ വഴി വിദ്യാർഥികളിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്. യൂ ട്യൂബ് ചാനൽ ആരംഭിക്കുന്നതിന്റെ മുന്നോടിയായി നടവരമ്പ് ഗവ. സ്കൂളിൽ നടന്ന ശില്പശാല കെ.എസ്.ടി.എ. സംസ്ഥാന ജനറൽ സെകട്ടറി എൻ. ടി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി പ്രസിഡന്റ് ടി.എസ്. സജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ ജിതിൻ രാജ്, ഡാവിഞ്ചി സന്തോഷ്, അനീഷ് വി.എ. എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചാനൽ എഡിറ്റർ പി.കെ.ഭരതൻ മാഷ് പദ്ധതി വിശദീകരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, കല്ലംകുന്ന് ബാങ്ക് പ്രസിഡന്റ് പി.എൻ ലക്ഷ്മണൻ , എൻ.കെ. അരവിന്ദാക്ഷൻ, കെ.കെ.രാജൻ,

കെ.എസ്.ടി.എ. സംസ്ഥാന എക്സി. അംഗം വി.എം. കരിം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാജൻ ഇഗ്‌നേഷ്യസ്, ടി.എം. ലത, വി.വി.ശശി, ബി.സജീവ്, ജീവൻ ലാൽ ,സനോജ് രാഘവൻ , അൻസിൽ പി.ടി. എന്നിവർ ആശംസകൾ നേർന്നു. കെ.എസ്.ടി.എ. ജില്ലാ ജോ.സെക്രട്ടറി ടി.എസ്. സജീവൻ സ്വാഗതവും ജില്ലാ സെക്രട്ടറി സി.എ.നസീർ നന്ദിയും പറഞ്ഞു.

Please follow and like us: