ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം; ജീവിത മൂല്യങ്ങൾ പ്രാപ്തമാക്കാനും വിദ്യാഭ്യാസം കൊണ്ട് കഴിയേണ്ടതുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ …
ഇരിങ്ങാലക്കുട: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും കോൺഗ്രസ്സിന്റെ നേത്യത്വത്തിൽ സ്വീകരണം. ടൗൺ ഹാളിൽ നടന്ന ചടങ്ങ് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അറിവ് നേടുന്നതോടൊപ്പം ജീവിത മൂല്യങ്ങൾ പ്രാപ്തമാക്കാനും വിദ്യാഭ്യാസം കൊണ്ട് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘടക സമിതി ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യാതിഥിയായിരുന്നു. നഗരസഭാധ്യക്ഷ സുജ സഞ്ജീവ്കുമാർ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, കോൺഗ്രസ് ബ്ളോക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റൊ കുര്യൻ, സംഘടക സമിതി കൺവീനർ ടി.വി.ചാർളി, കോ ഓർഡിനേറ്റർമാരായ സി.എസ്. അബ്ദുൾ ഹഖ്, എ.സി.സുരേഷ്, കമ്മിറ്റി ചെയർമാന്മാരായ ജോസ് മൂഞ്ഞേലി, തോമസ് തത്തംപിള്ളി, എം.ആർ.ഷാജു, രഞ്ജിനി ശ്രീകുമാർ, ജോമോൻ വലിയവീട്ടിൽ, വർഗീസ് പുത്തനങ്ങാടി, സുബീഷ് കാക്കനാടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബാബു തോമസ്, കെ.വി. രാജു, ബൈജു കുറ്റിക്കാടൻ, തോമസ് തൊകലത്ത്, ടി.ആർ.രാജേഷ്, എ.എസ്.ഹൈദ്രോസ് എന്നിവർ പ്രസംഗിച്ചു.നേരെത്തെ നടന്ന മോട്ടിവേഷൻ ക്ലാസിനു പ്രമുഖ മോട്ടിവേഷൻ ട്രെയിനർ പ്രവീൺ ചിറയത്ത് നേതൃത്വം നൽകി.
എസ്എസ്എൽസി വിഭാഗത്തിൽ 650 വിദ്യാർത്ഥികളും പ്ലസ് ടു വിഭാഗത്തിൽ 440 വിദ്യാർത്ഥികളും സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിൽ 120 വിദ്യാർത്ഥികളും വിഎച്ച്എസ്ഇ യിൽ 8 വിദ്യാർത്ഥികളുമായി ആകെ 1218 വിദ്യാർത്ഥികളാണ് പുരസ്ക്കാരം ഏറ്റു വാങ്ങിയത് . എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ 26 സ്കൂളുകളും പ്ലസ് ടുവിൽ 3 സ്കൂളുകളും സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിൽ 21 സ്കൂളുകളും ആദരവ് ഏറ്റു വാങ്ങി.
.