പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം തടവും 20,000 രൂപ പിഴയും…
ഇരിങ്ങാലക്കുട : അഴീക്കോട് കൊട്ടിക്കൽ പണ്ടാരപ്പറമ്പിൽ അബ്ദുൽ റഹിമാൻ മകൻ ( 50 വയസ്സ്) ബഷീറിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ )ജഡ്ജ് രവിചന്ദർ. സി. ആർ ശിക്ഷ വിധിച്ചത്.12 വയസ്സുകാരിയായ ബാലികയുടെ കുളിമുറിയുടെ ദ്വാരത്തിലൂടെ കുളിക്കുന്നതിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ലൈംഗിക അതിക്രമം കാണിച്ചതിനാണ് ശിക്ഷ. പോക്സോ നിയമപ്രകാരം ആറു വർഷം തടവും 20,000 രൂപ പിഴയും കൂടാതെ കേരള പോലീസ് ആക്റ്റു പ്രകാരം മൂന്നു വർഷം തടവും 10000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകാനും പിഴ അടക്കാത്ത പക്ഷം വീണ്ടും ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കുന്നതിനും വിധിയായി
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ എൻ സിനി മോൾ ഹാജരായി.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന പി കെ പദ്മരാജൻ ആണ് കേസ് അന്വേഷണം നടത്തിയത്. കേസിൽ കാട്ടൂർ പോലീസ് സ്റ്റേഷനിലെ ചിത്തിര
,ആളൂർ പോലീസ് സ്റ്റേഷനിലെ രജനി ടി. ആർ. എന്നീ വനിതാ പോലീസ് ഓഫീസർമാർ
പ്രോസിക്യൂഷനെ സഹായിച്ചു.