ഡോ ഇ വിനീതയ്ക്ക് അഖിലേന്ത്യാ പുരസ്കാരം

ഡോ ഇ വിനീതയ്ക്ക് അഖിലേന്ത്യാ പുരസ്കാരം

 

ഇരിങ്ങാലക്കുട : അധ്യാപന ഗവേഷണ മേഖലകളിലെ വ്യക്തിഗത നേട്ടങ്ങളെയും സംഭാവനകളെയും മുൻ നിർത്തി ഗ്ലോബൽ എക്കണോമിക്ക് പ്രോഗസ് ആന്റ് റിസർച്ച് അസോസിയേഷൻ നൽകുന്ന അഖിലേന്ത്യാ പുരസ്കാരമായ ഭാരത് രത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡിന് ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോ ഇ വിനീത അർഹയായി.

 

ചെന്നൈയിൽ വെച്ചു നടന്ന 61-ാമത് യൂണിറ്റി കോൺഫറൻസ് ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര ദാനം.

 

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സംസ്കൃത വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ വിനീത കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ സംസ്കൃത കോളേജിലെ റിസർച്ച് സൂപ്പർവൈസർ കൂടിയാണ്.

 

നാരായണീയം, ഭഗവദ്ഗീത, അക്ഷരശ്ലോകം തുടങ്ങിയവ പ്രായഭേദമെന്യേ സേവന മനോഭാവത്തോടെ കഴിഞ്ഞ 30 വർഷമായി വിനീത അഭ്യസിപ്പിച്ചു വരുന്നു.

 

ക്രൈസ്റ്റ് ഓപ്പൺ കോഴ്സ്‌ വെയർ എന്ന ഓൺലൈൻ അധ്യാപന മാധ്യമത്തിലൂടെ സംസ്കൃത ക്ലാസ്സുകൾ ലോക വ്യാപകമായി നൽകുന്നുണ്ട്.

 

ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിൽ എരേക്കത്ത് ഇന്ദിരയുടെയും മൂത്തേടത്ത് നാരായണൻകുട്ടിയുടെയും മകളാണ്.

 

ഇരിങ്ങാലക്കുട സ്വാമീസ് ബേക്കറി ഉടമ ദൊഡ്ഡമന ജയകൃഷ്ണന്റെ ഭാര്യയാണ് വിനീത.

 

വിദ്യാർത്ഥിനികളായ നന്ദന, കൃഷ്ണേന്ദു , ശ്രീനന്ദ, ദേവനന്ദ എന്നിവർ മക്കളാണ്.

Please follow and like us: