വല്ലക്കുന്ന് സെന്റ് അൽഫോൺസ ദൈവാലയത്തിൽ ഊട്ടു തിരുന്നാൾ ജൂലൈ 28 ന് ….
ഇരിങ്ങാലക്കുട: വല്ലക്കുന്ന് സെന്റ് അൽഫോൺസ ദൈവാലയത്തിൽ ജൂലൈ 28 ന് നടക്കുന്ന വിശുദ്ധയുടെ തിരുനാളിനും നേർച്ച ഊട്ടിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുന്നാൾ ദിനം വരെ എല്ലാ ദിവസവും വൈകീട്ട് 5.30 ന് വിശുദ്ധ കുർബ്ബാന, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് , വന്ദനം, ആശീർവാദം എന്നിവ നടക്കും. തിരുന്നാൾ ദിനമായ ജൂലൈ 28 ന് രാവിലെ 6.30, 8.15, 10 , വൈകീട്ട് 5 മണി എന്നീ സമയങ്ങളിൽ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കും. രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ട് കുർബ്ബാനയ്ക്ക് ഫാ വിനിൽ കുരിശുംതറ മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് വികാരി ഫാ ജോസഫ് മാളിയേക്കൽ, ജനറൽ കൺവീനർ ബാബു ആന്റണി പള്ളിപ്പാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസം രാവിലെ 7.30 മുതൽ 3 മണി വരെ നടക്കുന്ന നേർച്ച ഊട്ടിൽ 30000 പേർ പങ്കെടുക്കും. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്കും വാർധക്യ സഹജമായ അസുഖങ്ങൾ ഉള്ളവർക്കും നേർച്ച ഊട്ടിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ജോ . കൺവീനർ ജിക്സോ കോരോത്ത്, കൈക്കാരൻമാരായ സജി കോക്കാട്ട്, പോൾ മരത്തംപ്പിള്ളി, സോജൻ കോക്കാട്ട്, കൺവീനർമാരായ ജോൺസൻ കോക്കാട്ട്, നെൽസൺ കോക്കാട്ട്, നിധിൻ ലോറൻസ്, ജെക്സൻ തണ്ടിയേക്കൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.