കോടതി ജീവനക്കാരിയുടെ സ്കൂട്ടർ കവർന്ന ആമ്പല്ലൂർ സ്വദേശിയായ പ്രതി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിൽ …
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോക്സോ കോടതിയിലെ ജീവനക്കാരിയുടെ സ്കൂട്ടർ തന്ത്രപൂർവം കവർന്ന് കടന്ന് കളഞ്ഞ പ്രതി പോലീസ് പിടിയിലായി. ആമ്പലൂർ വെണ്ടോർ മേലേപുത്തൻവീട്ടിൽ അഞ്ചലീൻ ( 25 ) നെയാണ് ഡിവൈഎസ്പി ടി കെ ഷൈജുവിന്റെ നിർദ്ദേശപ്രകാരം സി ഐ അനീഷ് കരീമിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പുതുക്കാട് സ്റ്റേഷനിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ പ്രതി ജീവനക്കാരിയുടെ സ്കൂട്ടറിന്റെ താക്കോൽ കവർന്ന് വണ്ടിയുമായി കടന്ന് കളയുകയായിരുന്നു. സിസി ക്യാമറകളുടെയും എഐ ക്യാമറകളുടെയും സഹായത്തോടെയും മറ്റും നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതി കുറ്റിപ്പുറത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച വണ്ടിയും പോലീസ് പിടിച്ചെടുത്തു.
എസ് ഐ മാരായ എം എസ് ഷാജൻ, സി എം ക്ലീറ്റസ്, ഉദ്യോഗസ്ഥരായ കെ ആർ സുധാകരൻ, പ്രസന്നകുമാർ , സജു , രാജശേഖരൻ , ഷാബു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 13 ഓളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.