പറപ്പൂക്കരയിൽ ഉണ്ടായ വാഹനാപകടത്തിൽ മാടായിക്കോണം സ്വദേശി മരിച്ചു …
ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ മാടായിക്കോണം സ്വദേശി മരിച്ചു. മാടായിക്കോണം കാക്കനാട്ട് കുട്ടൻ മകൻ സുധീറാണ് ചൊവ്വാഴ്ച കാലത്ത് 7:45 ന് പറപ്പൂക്കരയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണമടഞ്ഞത്. സുധീർ ഓടിച്ചിരുന്ന മോട്ടോർബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന സ്വകാര്യ ബസ്സിലിടിച്ചായിരുന്നു അപകടം.സുധീറിനെ ഉടനെ നാട്ടുകാർ പുതുക്കാട് ഗവ.ആശുപത്രിയിലും തതൃശ്ശൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്- വത്സല
ഭാര്യ-ഷിജി
മക്കൾ-ആര്യ,അനഘ.
മൃതദേഹം തുടർനടപടികൾക്കായി തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാരം പിന്നീട്.