ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെറിറ്റ് ഡേ ജൂലൈ 28 ന് ടൗൺ ഹാളിൽ ; ആദരവ് എറ്റ് വാങ്ങുന്നത് 1200 ഓളം വിദ്യാർഥികളും 50 ഓളം വിദ്യാലയങ്ങളും …

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെറിറ്റ് ഡേ ജൂലൈ 28 ന് ടൗൺ ഹാളിൽ ; ആദരവ് എറ്റ് വാങ്ങുന്നത് 1200 ഓളം വിദ്യാർഥികളും 50 ഓളം വിദ്യാലയങ്ങളും …

 

ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ 1218 വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ അമ്പതോളം വിദ്യാലയങ്ങളെയും ആദരിക്കുന്നു. ജൂലൈ 28 ന് രാവിലെ 10.30 ന് ടൗൺ ഹാളിൽ നടക്കുന്ന മെറിറ്റ് ഡേ പരിപാടി ഡോ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ എം പി ജാക്സൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യാതിഥി ആയി പങ്കെടുക്കും. അനുമോദന ചടങ്ങിന് മുമ്പ് നടക്കുന്ന മോട്ടിവേഷൻ ക്ലാസ്സിന് പ്രവീൺ ചിറയത്ത് നേത്യത്വം നൽകും . എസ്എസ്എൽസി വിഭാഗത്തിൽ 650 ഉം പ്ലസ് ടു വിഭാഗത്തിൽ 440 ഉം സിബിഎസ്ഇ , ഐസിഎസ്ഇ വിഭാഗങ്ങളിൽ 120 ഉം വിഎച്ച്എസ്ഇ യിൽ 8 ഉം വിദ്യാർഥികളെയുമാണ് ആദരിക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം നേടിയ 26 ഉം പ്ലസ് ടു വിൽ 3 ഉം സിബിഎസ്ഇ , ഐസിഎസ്ഇ വിഭാഗങ്ങളിൽ 21 ഉം സ്കൂളുകൾ ആദരവ് എറ്റ് വാങ്ങും. സംഘാടക സമിതി കൺവീനർ ടി വി ചാർലി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ സോമൻ ചിറ്റേത്ത് , ഷാറ്റൊ കുര്യൻ, കോ-ഓർഡിനേറ്റർമാരായ സി എസ് അബ്ദുൾ ഹഖ്, എ സി സുരേഷ്, മീഡിയ കമ്മിറ്റി ചെയർമാൻ തോമസ് തത്തംപിള്ളി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: