മണിപ്പൂർ കലാപം; ക്രൈസ്തവ വംശഹത്യയ്ക്കുള്ള ആസൂത്രിത ശ്രമമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് സന്യസ്തരും സ്ത്രീകളും പങ്കാളികളായി …

മണിപ്പൂർ കലാപം; ക്രൈസ്തവ വംശഹത്യയ്ക്കുള്ള ആസൂത്രിത ശ്രമമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് സന്യസ്തരും സ്ത്രീകളും പങ്കാളികളായി …

ഇരിങ്ങാലക്കുട: ക്രൈസ്തവരെ വംശഹത്യ ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയിലെ മാതൃസംഘം, വനിതാ കമ്മീഷന്‍, സിആര്‍ഐ ഇരിങ്ങാലക്കുട സോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ആല്‍ത്തറക്കല്‍ നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. ഭീകരത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കുത്സിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മണിപ്പൂരിലെ സ്ത്രീകളോടു നടന്ന ക്രൂരത ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുഖം വികൃതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് സന്യസ്തരും സ്ത്രീകളും പ്രതിഷേധ സദസ്സിൽ പങ്കെടുത്തു. നേരത്തെ രൂപത മന്ദിരത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ബിഷപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. ചാലക്കുടി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോളി വടക്കന്‍ , ജാഗ്രത സമിതി സംസ്ഥാന ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍സി പോള്‍ എസ് എച്ച്, ക്രൈസ്റ്റ് ആശ്രമാധിപന്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ, പാവനാത്മ പ്രൊവിഷ്യല്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് സിഎച്ച്എഫ്, അല്‍വേര്‍ണിയ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ സിസ്റ്റര്‍ ലില്ലി മരിയ എഫ്‌സിസി, സിആര്‍ഐ പ്രസിഡന്റ് സിസ്റ്റര്‍ വിമല സിഎംസി, മാതൃസംഘം രൂപത ഡയറക്ടര്‍ ഫാ. ആന്റോ കരിപ്പായി, മാതൃവേദി സെനറ്റംഗം ലിന്‍സി, വനിതാ കമ്മീഷന്‍ രൂപതാ പ്രസിഡന്റ് മേരി ജോയ് എന്നിവര്‍ പ്രസംഗിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവീസ് ഊക്കന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Please follow and like us: