10 വയസ്സുകാരിയെ പീഡിപ്പിച്ച കൊടുങ്ങല്ലൂർ സ്വദേശിയായ 64 കാരൻ പിടിയിൽ …

10 വയസ്സുകാരിയെ പീഡിപ്പിച്ച കൊടുങ്ങല്ലൂർ സ്വദേശിയായ 64 കാരൻ പിടിയിൽ …

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ എസ്എൻ പുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ടുപടി വീട്ടിൽ ഇബ്രാഹിം (64) എന്നയാളാണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത് .സാമ്പത്തിക പരാധീനത ഉള്ള കുടുംബത്തിലെ അംഗമായ പെൺ കുട്ടിയുടെ വീട്ടുകാരെ സഹായിക്കാൻ എന്ന വ്യാജേനയാണ് പ്രതി കുടുംബവുമായി അടുത്തത് .പല ദിവസങ്ങളിലും വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ആണ് പ്രതി കുറ്റ കൃത്യംചെയ്തത് .തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോൺഗ്രെ ഐപിഎസിൻ്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫീസർ ഷൈജു ടി കെ യുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐ മാരായ ഷാജൻ എം എസ് ,കെ പി ജോർജ് ,സുധാകരൻ കെ ആർ ,സ്പെഷ്യൽബ്രാഞ്ച് എസ് ഐ സജിബാല്‍, ഉദ്യോഗസ്ഥരായ ജീവൻ, ഉമേഷ് ഷൺമുഖൻ, രാഹുൽ എ കെ എന്നിവർ ഉണ്ടായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Please follow and like us: