അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം..

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം..

 

ഇരിങ്ങാലക്കുട : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിക്ക് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം . ടൗൺ ഹാൾ അങ്കണത്തിൽ ചേർന്ന അനുശോചനയോഗത്തിൽ കെ പി സി സി മുൻസെക്രട്ടറി എം. പി ജാക്സൺ അനുശോചനപ്രമേയം അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. മുൻ കേരള ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടാൻ, മുൻ എം പി പ്രൊ. സാവിത്രി ലക്ഷ്മണൻ, സിപിഎം ഏരിയ സെക്രട്ടറി വി എ മനോജ്‌കുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി പി മണി, ബി ജെപി നിയോജക മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ എ റിയാസുദീൻ, ടി കെ വർഗീസ് ( കേരള കോൺഗ്രസ്‌ മാണി), പി ബി മനോജ്‌ (സി എം പി), രാജൻ പൈക്കാട്ട്, ആന്റണി, മുനിസിപ്പൽ വൈസ് ചെയർമാൻ ടി വി ചാർളി, ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡണ്ടുമാരായ സോമൻ ചിറ്റയത്ത്, ഷാറ്റോ കുര്യൻ തുടങ്ങിയവർ സംസാരിച്ചു. നേരത്തെ ബിഷപ്പ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച മൗനജാഥയിൽ ഒട്ടേറെ പേർ പങ്കെടുത്തു.

Please follow and like us: