പതിനഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വരന്തരപ്പിള്ളി സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പിടിയിൽ …

പതിനഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വരന്തരപ്പിള്ളി സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പിടിയിൽ …

ഇരിങ്ങാലക്കുട : പതിനഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ . ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘത്തിന്റെ വാഹന പരിശോധനക്കിടയിൽ വരന്തരപ്പിള്ളി പാത്തിരിക്കിറ കോളാട്ടുപുറം വീട്ടിൽ ഡേവിസ് ( 58 വയസ്സ്) ആണ് പാലിയേക്കര വച്ച് പിടിയിലായത് . 31 ബോട്ടിലുകളും ഇയാൾ ഉപയോഗിച്ചിരുന്ന ഹോണ്ട ഡിയോ ബൈക്കും എക്സൈസ് അധികൃതർ പിടിച്ചെടുത്തു. സർക്കാരിന്റെ വിദേശ മദ്യ ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് എക്സൈസ് ഇൻസ്പെക്ടർ എ ബി പ്രസാദ് പറഞ്ഞു. നിലവിൽ നാല് കേസുകളിൽ ഇയാൾ പ്രതിയാണ്. പ്രതി വീട് ഒരു സമാന്തരബാർ ആക്കി മാറ്റിയിരിക്കുകയായിരുന്നുവെന്നും എക്സൈസ് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥരായ കെ ടി പോൾ , എ ടി ഷാജു, അജിത് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. നടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.

Please follow and like us: