ടി.എൻ നമ്പൂതിരി അവാർഡ് വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷൻമാരാർക്ക് സമർപ്പിച്ചു ..

ടി.എൻ നമ്പൂതിരി അവാർഡ് വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷൻമാരാർക്ക് സമർപ്പിച്ചു ..

ഇരിങ്ങാലക്കുട: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായിരുന്ന ടി.എൻനമ്പൂതിരിയുടെ 45-ാംചരമവാർഷികം ആചരിച്ചു. മിനി ടൗൺ ഹാളിൽ നടന്ന പരിപാടി പി.ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു .ടി.എൻ അവാർഡ് വാദ്യകലാകാരൻ കേളത്ത് അരവിന്ദാക്ഷൻമാരാർക്ക് സമർപ്പിച്ചു. കവിയും എഴുത്തുകാരനുമായ മാധവൻ പുറച്ചേരി മുഖ്യപ്രഭാഷണം നടത്തി. ടി.എൻ സ്മാരക സമിതി പ്രസിഡന്റ് ഇ.ബാല ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ സുധീഷ്, കെ.എസ് ജയ, സിപിഐ മണ്ഡലം സെക്രട്ടറി പി മണി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ബഷീർ, ടി. എൻ നമ്പൂതിരി സ്മാരക സമിതി അംഗങ്ങളായ ടി.എൻ കൃഷ്ണദാസ് , രാജേഷ് തമ്പാൻ,എന്നിവർ സംസാരിച്ചു.

Please follow and like us: