കുന്ദേരയുടെ രചനയെ ആസ്പദമാക്കിയ ” ദ അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിംഗ് ‘ എന്ന അമേരിക്കൻ റൊമാന്റിക് ചിത്രം നാളെ വൈകീട്ട് 5.30 ന് ഓർമ്മ ഹാളിൽ …
കഴിഞ്ഞ ദിവസം അന്തരിച്ച ചെക്ക് എഴുത്തുകാരൻ മിലൻ കുന്ദേരയുടെ രചനയെ ആസ്പദമാക്കിയ അമേരിക്കൻ റൊമന്റിക് ചിത്രം ” ദ അൺബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിംഗ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 14 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മിലൻ കുന്ദേരയുടെ ഇതേ പേരിൽ 1984 ൽ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കി 1988 ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചെക്കോസ്ലോവാക്കിയയിൽ സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, ശസ്ത്രക്രിയ വിദഗ്ധനായ തോമസ്, തെരേസ സബീന എന്നിവർക്കിടയിലെ ഇണങ്ങിച്ചേരാത്ത പ്രണയത്തിന്റെയും വഞ്ചനയുടെയും കഥയാണ് ചിത്രം പറയുന്നത്. 171 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം വൈകീട്ട് 5.30 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ ..