മണിപ്പൂർ കലാപം; ആനി രാജയ്ക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് മഹിളാ സംഘം പ്രവർത്തകർ …

മണിപ്പൂർ കലാപം; ആനി രാജയ്ക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് മഹിളാ സംഘം പ്രവർത്തകർ …

ഇരിങ്ങാലക്കുട: മണിപ്പൂര്‍ സന്ദര്‍ശിക്കുകയും കലാപങ്ങൾകെതിരെ പ്രതികരിക്കുകയും ചെയ്ത ആനിരാജക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിനെതിരെ കേരളമഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്. ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സിപിഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു.
മഹിളാ സംഘം മണ്ഡലം പ്രസിഡണ്ട് സുമതി തിലകന്‍ അദ്ധ്യക്ഷത വഹിച്ചു . എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന്‍ പോട്ടക്കാരന്‍ ,അംബിക സുഭാഷ്, സിന്ധുപ്രദീപ് എന്നിവര്‍ സംസാരിച്ചു . മഹിള സംഘം മണ്ഡലം ട്രഷറർ പ്രിയസുനില്‍ സ്വാഗതവും , മണ്ഡലം ജോ: സെക്രട്ടറി സുധദിലീപ് നന്ദിയും പറഞ്ഞു.

Please follow and like us: