പോക്സോ കേസ് ; ചാലക്കുടി സ്വദേശിയായ വാറണ്ട് പ്രതി അറസ്റ്റിൽ … 

പോക്സോ കേസ് ; ചാലക്കുടി സ്വദേശിയായ വാറണ്ട് പ്രതി അറസ്റ്റിൽ …

ഇരിങ്ങാലക്കുട : പോക്സോ കേസ്സിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നിരുന്നയാൾ അറസ്റ്റിലായി. ചാലക്കുടി വി.ആർ.പുരം സ്വദേശി മോനപ്പിള്ളി അരുണിനെയാണ്(33 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ എന്നിവർ അറസ്റ്റു ചെയ്തത്. 2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാൽസംഘത്തിന് ഇരയാക്കിയ സംഭവത്തിലും ഇയാൾ പ്രതിയാണ്. ഇയാൾപ്പെടെ നിരവധി പേർ പ്രതികളായ സംഭവത്തിൽ പതിന്നാലോളം കേസ്സുകളാണ് അന്ന് രജിസ്റ്റർ ചെയ്തിരുന്നത്. ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന ഇയാൾക്കെതിരെ ചാലക്കുടി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ

റിമാന്റ് ചെയ്തു. ചാലക്കുടി സ്റ്റേഷനിൽ അടിപിടി കേസ്സിലും പ്രതിയായിരുന്നു.

സീനിയർ സി പി.ഒ മാരായ പി.കെ.മനോജ്, ഇ.എസ്.ജീവൻ , പി.എ.ഡാനി, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, കെ.എസ്.ബിലഹരി എന്നിവരാണ്

പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Please follow and like us: