എടതിരിഞ്ഞി സ്വദേശിയായ യുവാവിനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി …
ഇരിങ്ങാലക്കുട : യുവാവിനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടതിരിഞ്ഞി കണ്ണത്തേടത്ത് സലീം മകൻ അസീസ് (29 ) ആണ് മരിച്ചത്. എടതിരിഞ്ഞി കോതറ പാലത്തിന് താഴെ കണ്ടെത്തിയ മൃതദേഹം കാട്ടൂർ എസ്ഐ മണികണ്ഠൻ, ഉദ്യോഗസ്ഥരായ ധനേഷ്, ശ്യാം, ജിഷ്ണു, ശരത് എന്നിവർ ചേർന്നാണ് കരയ്ക്കടുപ്പിച്ചത്. ഡ്രൈവർ ആയി പ്രവർത്തിച്ച് വരികയായിരുന്നു. അവിവാഹിതനാണ്. ലൈല ഉമ്മയും അൻസാരി, ഹസീന എന്നിവർ സഹോദരങ്ങളുമാണ്.