ക്രൈസ്തവരെ അവഹേളിച്ച എം. വി. ഗോവിന്ദന്‍ മാപ്പുപറയണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍; മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവ വേട്ടയെന്നും വിമർശനം…

ക്രൈസ്തവരെ അവഹേളിച്ച

എം. വി. ഗോവിന്ദന്‍

മാപ്പുപറയണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍; മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവ വേട്ടയെന്നും വിമർശനം…

ഇരിങ്ങാലക്കുട : ക്രൈസ്തവ സമൂഹത്തെയും വൈദിക-സന്യാസ ജീവിതത്തെയും അവഹേളിച്ച സിപിഎം നേതാവ് എം. വി. ഗോവിന്ദന്റെ നടപടിയില്‍ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം . മാപ്പു പറഞ്ഞ് പരാമര്‍ശം പിന്‍വലിക്കാൻ സിപിഎം നേതാവ് തയ്യാറാകണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു

മണിപ്പുരില്‍ രണ്ടു മാസം പിന്നിട്ടിട്ടും കലാപത്തിനു ശാശ്വത പരിഹാരം തേടാന്‍ ശ്രമിക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സംഗ സമീപനത്തെ മറ്റൊരു പ്രമേയത്തില്‍ യോഗം അപലപിച്ചു. വംശീയതയുടെ മൂടുപടമിട്ട ക്രൈസ്തവവേട്ടയാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് യോഗം വിമർശിച്ചു.

ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും വൈദികരും സന്യസ്തരും പങ്കെടുത്ത സമ്മേളനം മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ‘സീറോ മലബാര്‍ സഭാ സമൂഹം – സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ റവ. ഡോ. ടോം ഓലിക്കരോട്ട് പ്രഭാഷണം നടത്തി. മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സന്‍ ഈരത്തറ, സെക്രട്ടറിമാരായ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഡേവിസ് ഊക്കന്‍, ആനി ആന്റു എന്നിവര്‍ പ്രസംഗിച്ചു.

Please follow and like us: