മാപ്രാണം വാതിൽമാടം കോളനി നിവാസികളുടെ വർഷങ്ങൾ നീളുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രിയുടെ നേത്യത്വത്തിൽ പ്രത്യേക യോഗം വിളിക്കാൻ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ വിളിച്ച് ചേർത്ത അടിയന്തരയോഗത്തിൽ തീരുമാനം ; വിഷയത്തിന് പരിഹാരം കാണുന്നതിൽ പ്രാദേശിക ഭരണകൂടം ജാഗ്രത പുലർത്തിയില്ലെന്ന് യോഗത്തിൽ വിമർശനം …

മാപ്രാണം വാതിൽമാടം കോളനി നിവാസികളുടെ വർഷങ്ങൾ നീളുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രിയുടെ നേത്യത്വത്തിൽ പ്രത്യേക യോഗം വിളിക്കാൻ ഇരിങ്ങാലക്കുട നഗരസഭ അധികൃതർ വിളിച്ച് ചേർത്ത അടിയന്തരയോഗത്തിൽ തീരുമാനം ; വിഷയത്തിന് പരിഹാരം കാണുന്നതിൽ പ്രാദേശിക ഭരണകൂടം ജാഗ്രത പുലർത്തിയില്ലെന്ന് യോഗത്തിൽ വിമർശനം …

ഇരിങ്ങാലക്കുട : മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന മാപ്രാണം വാതിൽമാടം കോളനിവാസികളുടെ വർഷങ്ങളായുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ മഴക്കെടുതികൾ ചർച്ച ചെയ്യാൻ നഗരസഭ ചെയർപേഴ്സൺ വിളിച്ച് ചേർത്ത അടിയന്തര യോഗത്തിൽ തീരുമാനം. വിവിധ വകുപ്പുകളുടെ ഇടപെടലുകൾ അനിവാര്യമായ സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ എംഎൽഎ യും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം വിളിച്ച് ചേർക്കുമെന്ന് ചർച്ചകൾക്ക് ശേഷം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അറിയിച്ചു. വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന

മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് നീക്കം ചെയ്യാൻ ജിയോളജി വകുപ്പിന്റെ ഉത്തരവ് നേടാനും 2016 – 17 കാലഘട്ടത്തിൽ കോളനിയിൽ സംരക്ഷണഭിത്തി നിർമ്മിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 63 ലക്ഷം വിനിയോഗിക്കാനും ഭവന നിർമ്മാണത്തിനായി അഞ്ച് കുടുംബകൾക്ക് പത്ത് ലക്ഷം വീതം റവന്യൂ വകുപ്പ് അനുവദിച്ചത് ചിലവഴിക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കാനുംവിവിധ വകുപ്പുകളുടെ സംയുക്തമായ ഇടപെടൽ വേണ്ടി വരുമെന്നും ചെയർ പേഴ്സൺ വിശദീകരിച്ചു. മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനും യോഗം തീരുമാനിച്ചു.

വർഷങ്ങളായുള്ള പ്രശ്നത്തിന്റെ പരിഹാരം നീണ്ട് പോകുന്നതിൽ യോഗത്തിൽ വിമർശനം ഉയർന്നു. വീട്ടുകാരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി സംരക്ഷണഭിത്തി നിർമ്മിക്കാനും മണ്ണ് നീക്കുന്നത് സംബന്ധിച്ച ജിയോളജി വകുപ്പിന്റെ തടസ്സങ്ങൾ നീക്കാനും പ്രാദേശിക ഭരണകൂടം ജാഗ്രത കാണിച്ചില്ലെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. മണ്ണ് മാറ്റാൻ സ്വകാര്യ വ്യക്തി തയ്യാറായിരുന്നുവെന്നും ജിയോളജി വകുപ്പ് സാങ്കേതിക വാദങ്ങൾ ഉന്നയിച്ച് അനുമതി നൽകിയില്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. വിഷയം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ധരിപ്പിച്ചിരുന്നതായി കോളനിവാസിയായ സുഹ്റ പറഞ്ഞു.

യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ,കൗൺസിലർമാരായ കെ ആർ ലേഖ, ടി കെ ഷാജു, ബൈജു കുറ്റിക്കാടൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം ബി രാജു മാസ്റ്റർ, ഡെപ്യൂട്ടി തഹസിൽദാർ രേഖ, വില്ലേജ് ഓഫീസർ സന്ദീപ് , നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ്, സിപിഎം ലോക്കൽ സെക്രട്ടറി ജീവൻലാൽ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: