സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് ഭക്തജനപ്രവാഹം…
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദുക്‌റാന ഊട്ടുതിരുനാളിന് വന്‍ഭക്തജനപ്രവാഹം. രാവിലെ 7.30 ന് നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചിരിപ്പുകര്‍മം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിയ്ക്ക് അരിമ്പൂര്‍ സെന്റ് ആന്റണീസ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. അജിത്ത് ചിറ്റിലപ്പിള്ളി മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ള സന്ദേശം നല്‍കി. സ്പിരിച്വാലിറ്റി സെന്റര്‍ ജോയിന്റ് റെക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിത്തറ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം നടത്തി. കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ കാല്‍ ലക്ഷം പേര്‍ക്കാണു ദുക്‌റാന നേര്‍ച്ചയൂട്ട് നടത്തിയത്. വികാരി റവ. ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന്‍ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, ട്രസ്റ്റിമാരായ ടോമി ഊളക്കാടന്‍, ബാബു കുറ്റിക്കാട്ട് നെയ്യന്‍, ഷാജന്‍ കണ്ടംകുളത്തി, ബിജു പോള്‍ അക്കരക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.