സേവാഭാരതി ഇരിങ്ങാലക്കുടയുടെ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ 3 ന് …

സേവാഭാരതി ഇരിങ്ങാലക്കുടയുടെ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ 3 ന് …

ഇരിങ്ങാലക്കുട : സാന്ത്വന ചികിൽസാ രംഗത്തേക്കും ഇരിങ്ങാലക്കുട സേവാഭാരതി. സേവാഭാരതിയുടെ പാലിയേറ്റീവ് കെയർ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ 3 രാവിലെ 11 ന് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോം ഗ്രേ ഐപിഎസ് നിർവഹിക്കുമെന്ന് സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് നളിൻ ബാബു എസ്, സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ മെഡിസെൽ കൺവീനർ ഒ എൻ സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ സേവാഭാരതി സംസ്ഥാന വൈസ്- പ്രസിഡണ്ട് ഡോ ശ്രീറാം ശങ്കർ സേവാ സന്ദേശം നൽകും . ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘത്തെ ഇതിനായി സജ്ജീകരിച്ചിട്ടുണ്ടെന്നും ഇവർ അറിയിച്ചു.

Please follow and like us: