എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ സംസ്ഥാനതല സംഗമം ഇരിങ്ങാലക്കുട ; അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടിയുളള പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് നേത്യത്വം നൽകണമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ സംസ്ഥാനതല സംഗമം ഇരിങ്ങാലക്കുടയിൽ ; അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടിയുളള പ്രവർത്തനങ്ങൾക്ക് എൻഎസ്എസ് നേത്യത്വം നൽകണമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട : അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി അപരപരിഗണന എന്ന ചിന്തയോടെ പ്രവർത്തിക്കാൻ എൻഎസ്എസ് ന് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാംപസുകളിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ലഹരി മാഫിയെ പ്രതിരോധിക്കാനും എൻഎസ്എസ് ന് ഉത്തരവാദിത്വമുണ്ട്. സാങ്കേതിക കാരണങ്ങളാൽ സർക്കാർ പദ്ധതികളെ ആശ്രയിക്കാൻ കഴിയാത്ത ഭവന രഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നല്കാൻ എൻഎസ്എസ് ശ്രമിക്കേണ്ടതുണ്ട്. ഈ വർഷം ആയിരം ഭവനങ്ങളുടെ നിർമ്മാണമാണ് എൻഎസ്എസ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഓഫീസര്‍ ഡോ.ആര്‍.എന്‍.അന്‍സര്‍ അദ്ധ്യക്ഷനായിരുന്നു. റീജിയണല്‍ കോര്‍ഡിനേറ്റര്‍ ജി. ശ്രീധര്‍ മുഖ്യപ്രഭാഷണം നടത്തി.

കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിജി പി ഡി , വിവിധ സെല്ലുകളുടെ കോര്‍ഡിനേറ്റര്‍മാരായ ഡോ.എന്‍.എം.സണ്ണി, ഡോ.സി.ആര്‍. അജിത്ത് സെന്‍, ഡോ.എ.ഷാജി, ഡോ.ഇ.എന്‍.ശിവദാസന്‍, ഡോ.സോണി ടി.എല്‍, ഡോ.നഫീസ ബേബി, ശ്രീ. ജയന്‍ പി. വിജയന്‍, ശ്രീ. ജോയ് വര്‍ഗ്ഗീസ്, ഡോ. ജേക്കബ് ജോണ്‍, ഡോ. പി. രഞ്ജിത്ത്, ഡോ. രഞ്ജിത്ത്, ഡോ.രമ്യ രാമചന്ദ്രന്‍, ഡോ. സരിത ടി.പി , ഡോ.ശ്രീരഞ്ജിനി എ.ആര്‍, സി. രതീഷ്, ബ്രഹ്മനായകം മഹാദേവന്‍, സ്മിത രാമചന്ദ്രന്‍, പ്രൊഫ. സിനി വര്‍ഗ്ഗീസ് എന്നിവർ സംസാരിച്ചു.

Please follow and like us: