തൊഴിലാളി സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം ; നാളെ 10 ന് വയോജനസംഗമം …
ഇരിങ്ങാലക്കുട : തൊഴിലാളി സംഗമവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവം . ടൗൺഹാളിൽ നടന്ന ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് സ്വാഗതവും മുനിസിപ്പൽ കൗൺസിലർ ബിജു പോൾ അക്കരക്കാരൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരെയും ഹരിത കർമ്മ സേനാംഗങ്ങളെയും തൊഴിലുറപ്പ് മെയ്റ്റുമാരെയും മാലിന്യശേഖരണം നടത്തുന്ന ഗ്രൂപ്പുകളെയും ട്രഞ്ചിംഗ് ഗ്രൗണ്ട് തൊഴിലാളികളെയും ആദരിച്ചു.വൈസ് ചെയർമാൻ ടി.വി. ചാർളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ , ഉദ്യോഗസ്ഥർ , കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, തുടങ്ങീയവർ പങ്കെടുത്തു. നാളെ 10 ന് നടക്കുന്ന വയോജന സംഗമം ടി എൻ പ്രതാപൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.