കളള് വ്യവസായം സംരക്ഷിക്കണമെന്നും മദ്യനയം പ്രഖ്യാപിക്കണമെന്നും മദ്യ വ്യവസായതൊഴിലാളികളുടെ ധർണ്ണ …
ഇരിങ്ങാലക്കുട: കള്ള് വ്യവസായം സംരക്ഷിക്കുക, മദ്യനയം ഉടൻ പ്രഖാപിക്കുക, ദൂരപരിധി എടുത്തു കളയുക, ടോഡി ബോർഡ് പൊതുമേഖലയിൽ ആക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മദ്യവ്യവസായ തൊഴിലാളി യൂണിയന്റെ (ഐഐടിയുസി) നേത്യത്വത്തിൽ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിന്റെ മുന്നിൽ ധർണ്ണ . എഐടിയുസി ജില്ലാ പ്രസിഡണ്ട് ടി കെ സുധീഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി, കെ മദനൻ ,ബിജു ഉറുമീസ് , എ എസ് വിനോദ് , കെ.കെ മധു ,കെ.ഡി സുനിൽകുമാർ ,എം.കെ ഗിരി എന്നിവർ പ്രസംഗിച്ചു.