ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവത്തിൽ ജനപ്രതിനിധി സംഗമം ; പ്രാദേശികതലത്തിൽ വികസനം യാഥാർഥ്യമാക്കാൻ ഭരണ- പ്രതിപക്ഷങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ …
ഇരിങ്ങാലക്കുട : പ്രാദേശികതലത്തിൽ വികസനം യാഥാർഥ്യമാക്കാൻ ഭരണ-പ്രതിപക്ഷങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ . ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ ഏഴാംദിവസം നടന്ന ജനപ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് – പി.കെ. ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു. മുൻ എം.പി. പ്രൊഫസർ സാവിത്രി ലക്ഷമണൻ , മുൻ ഗവൺമെൻറ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
വൈസ് ചെയർമാൻ ടി.വി. ചാർളി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.