മണ്ഡലത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു; സർഗ്ഗശേഷിയെ മരവിപ്പിക്കാനുള്ള ഗൂഡവും ആസൂത്രിതവുമായ ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കാൻ വിദ്യാർഥി സമൂഹം തയ്യാറാകണമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

മണ്ഡലത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു; സർഗ്ഗശേഷിയെ മരവിപ്പിക്കാനുള്ള ഗൂഡവും ആസൂത്രിതവുമായ ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കാൻ വിദ്യാർഥി സമൂഹം തയ്യാറാകണമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട : വിദ്യാർഥികളുടെ സർഗ്ഗശേഷിയെയും പ്രജ്ഞയെയും മയക്കാനും മരവിപ്പിക്കാനും നടക്കുന്ന ഗൂഢമായ ശ്രമങ്ങളെ കൂട്ടായി പ്രതിരോധിക്കാൻ വിദ്യാർഥി സമൂഹം തയ്യാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻെറ നേതൃത്വത്തിൽ ക്രൈസ്റ്റ് കോളേജിൽ നടന്ന ഡ്രഗ് ഫ്രീ ഇന്ത്യ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . പുത്തൻ സാങ്കേതിക വിദ്യയോടൊപ്പം സഞ്ചരിച്ചില്ലെങ്കിൽ പുറന്തള്ളപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റെ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ടോവിനോ തോമസ്, ഒളിമ്പ്യൻ ലിജോ ഡേവിഡ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി കെ ഷൈജു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് വാഹന

റാലി നടത്തി. വാഹന റാലിയുടെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

 

ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവറ ഫാദർ ജോളി ആൻഡ്രൂസ്, വൈസ് -പ്രിൻസിപ്പാൾ ഷീബ വർഗീസ്, മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ ,വിവിധ വകുപ്പുതല അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Please follow and like us: