ഭവനരഹിതരായ വിദ്യാർഥികൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുമായി കെഎസ്ടിഎ ; ആദ്യ വീട് എടതിരിഞ്ഞി എച്ച്ഡിപി യിലെ വിദ്യാർഥിനിക്ക് …
ഇരിങ്ങാലക്കുട : അധ്യാപക സംഘടനയായ കെഎസ്ടിഎ യുടെ നേതൃത്വത്തിൽ നിർധനരും ഭവനരഹിതരുമായ സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകുന്ന ” കുട്ടിക്കൊരു വീട് ” പദ്ധതി ആരംഭിക്കുന്നു. എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്കാണ് ഈ വർഷം വീട് നിർമ്മിച്ച് നല്കുന്നത്. ഇത് സംബന്ധിച്ച് എച്ച്ഡിപി സ്കൂളിൽ നടന്ന സംഘാടകസമിതി യോഗം
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷയായി.
കെ എസ് ടി എ ജില്ലാ സെക്രട്ടറി നസീർ സി എ കുട്ടിക്കൊരു വീട് പദ്ധതി വിശദീകരണം നടത്തി.ഇരിങ്ങാലക്കുട ഉപജില്ലയിൽ എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിക്കാണ് ഈ വർഷം വീട് നിർമ്മിച്ചു നൽകുന്നത്.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യരക്ഷാധികാരിയും വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ ചെയർമാനും കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി വിദ്യ കെ വി ജനറൽ കൺവീനറായും ജില്ലാ കമ്മിറ്റി അംഗം ദീപ ആന്റണി ട്രഷററായും സംഘാടക സമിതി രൂപീകരിച്ചു.
എച്ച് ഡി പി സമാജം ഹയർസെക്കൻഡറി സ്കൂൾ മാനേജർ പീതാംബരൻ എടച്ചാലി,
കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി എം കരീം, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശശി വി വി , ഡോ.സിജി പി.സി,പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സുകുമാരൻ, വാർഡ് മെമ്പർ ഷാലി ദിലീപൻ എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ വി ബാബുരാജ്, കെ എസ് ടി എ ജില്ലാ പ്രസിഡന്റ് ബി. സജീവ്,കെ എസ് ടി എ സബ് ജില്ലാ പ്രസിഡണ്ട്കെ. കെ.താജുദ്ദീൻ
പി ടി എ പ്രസിഡന്റ്സി എസ് സുധൻ,
എന്നിവർ ആശംസകൾ നേർന്നു.
എച്ച് ഡി പി സമാജം ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക സി പി സ്മിത സ്വാഗതവും കെ എസ് ടി എ ഉപജില്ല സെക്രട്ടറി വിദ്യ കെ.വി. നന്ദിയും പറഞ്ഞു.